3100 കോടിയുടെ ഹൈറിച്ച്‌ തട്ടിപ്പ് ; നിക്ഷേപകർക്ക് പണം കിട്ടാൻ സാധ്യത തെളിയുന്നു
adimage

3100 കോടിയുടെ ഹൈറിച്ച്‌ തട്ടിപ്പ് ; നിക്ഷേപകർക്ക് പണം കിട്ടാൻ സാധ്യത തെളിയുന്നു

3100 കോടിയുടെ ഹൈറിച്ച്‌ തട്ടിപ്പ് ; നിക്ഷേപകർക്ക് പണം കിട്ടാൻ സാധ്യത തെളിയുന്നു adimage
2025-10-20T14:40:00 | By Rajina Sandeep

കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പായ 'ഹൈറിച്ചി'ൽ പണം നഷ്ടമായവർക്ക് തിരികെ ലഭിക്കാൻ സാധ്യത തെളിയുന്നു. ഇതിൻ്റെ ഭാഗമായി തട്ടിപ്പിനിരയായവർ അപേക്ഷ നൽകണമെന്ന് തൃശൂർ ജില്ല കലക്ട‌ർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു.


നിക്ഷേപം തിരികെ ലഭിക്കാത്തത് സംബന്ധിച്ച് പരാതിയുള്ളവർ 14 ദിവസത്തിനകം ക്ലെയിം അപേക്ഷകൾ സമർപ്പിക്കണം. നിർദിഷ്ട ഫോമിൽ തങ്ങളുടെ ക്ലെയിം അപേക്ഷകളും അനുബന്ധ രേഖകളും സഹിതം നോഡൽ ഓഫിസറായ ഡെപ്യൂട്ടി കലക്ടർ (ജനറൽ) മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച വിവരങ്ങൾക്ക് 0487 2239530 എന്ന നമ്പറിൽ ബന്ധപ്പെടാം.


1.63 ലക്ഷം പേരിൽനിന്ന് 3100 കോടിയിലധികം രൂപയാണ് ഹൈറിച്ച് സ്ഥാപനങ്ങളിലൂടെ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവന്നത്. പൊലീസും ഇ.ഡിയും ജി.എസ്.ടിയും അടക്കം അന്വേഷണം നടത്തിയ സംഭവത്തിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ കെ.ഡി. പ്രതാപൻ, ഭാര്യയും സഹസ്ഥാപകയുമായ ശ്രീന പ്രതാപൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.


പ്രതാപൻ ഇപ്പോഴും ജയിലിലാണ്. ശ്രീന പ്രതാപന് ജാമ്യം ലഭിച്ചിരുന്നു. മൾട്ടിലെവൽ മാർക്കറ്റിങ്, ക്രിപ്റ്റോ കറൻസി, ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങി വിവിധ പദ്ധതികളിലൂടെയാണ് പണം തട്ടിയത്. 10,000 രൂപ വീതം 1.63 ലക്ഷം പേരിൽനിന്ന് സമാഹരിച്ചിരുന്നു. ഇതോടൊപ്പം ഒ.ടി.ടിയുടെയും മറ്റും പേരിലും നിക്ഷേപങ്ങൾ സ്വീകരിച്ചു.


വൻതട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഉത്തരവിടുകയും പ്രതാപൻ, ഭാര്യ ശ്രീന എന്നിവരുടെ പേരിലുള്ള ഭൂസ്വത്തും 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു. ഇതിൽ 200 കോടിയിലധികം രൂപ ട്രഷറിയിലേക്ക് മാറ്റാൻ മാസങ്ങൾ മുമ്പ് ഹൈകോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു.

Content Highlight: High-Rich fraud worth Rs 3100 crore; Investors likely to get money

adimage adimage

Next TV

adimage
Related Stories
ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

Jul 22, 2026 09:22 PM

ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

ചമ്പാട് മേലെ മിൽമ ബൂത്ത് നടത്തുന്ന പി. ബാലന് രാത്രി സൈക്കിളിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ചു. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

Jul 22, 2026 08:56 PM

ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ എസ്എഫ്ഐ രാജ്യവ്യാപക പഠിപ്പുമുടക്കും രാത്രി സമരവും. ജന്തർ മന്തർ...

Read More >>
കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

Jul 22, 2026 08:36 PM

കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് സ്കൂളിലെ ബസും ജനലുകളും തകർത്തു. കെ സുധാകരൻ എംപിയുടെ ഫണ്ടിൽ വാങ്ങിയ ബസാണ്. പോലീസ് കേസെടുത്ത് സിസിടിവി...

Read More >>
adimage
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jul 22, 2026 06:06 PM

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരി ചാലിൽ പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബീഹാർ, ബംഗാൾ സ്വദേശികൾക്ക് തലയ്ക്ക് പരിക്ക്....

Read More >>
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
adimage
Top Stories










News Roundup






GCC News






Entertainment News





adimage